വേങ്ങര : ( www.truevisionnews.com ) കോട്ടക്കൽ - വേങ്ങര റോഡിൽ പാലാണിക്കു സമീപം പിക്കപ്പ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ കുറുഞ്ഞിക്കാട്ടിൽ ശരത് (20), കോട്ടക്കൽ വെസ്റ്റ് വില്ലൂർ കൈതവളപ്പിൽ മുഹമ്മദ് ജാസിം അലി (19 ) എന്നിവരാണ് മരിച്ചത്.

ബുധൻ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. പാലാണി വൈദ്യർ പടിയിൽ കല്ലക്കയം റോഡിൽ യുവാക്കൾ ബൈക്ക് ഓടിച്ചുവരവെ
അമിത വേഗതയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.
#Pickupvan #collides #bike #accident #Two #youths #die #tragically
